വനിതാ ഫുട്ബോൾ താരത്തെ പരപ്പനാട് വാക്കേഴ്സ് ക്ലബ് ആദരിച്ചു

…… പരപ്പനങ്ങാടി ഇംഗ്ലണ്ടിൽ വച്ച്ഇൻറർനാഷണൽ ബ്ലൈൻഡ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഐ.ബി.എസ്.എ വേൾഡ് ഗെയിംസ് 2023 പങ്കെടുക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിലേക്ക് സെക്ഷൻ ലഭിച്ച പരപ്പനാട് വാക്കേഴ്സ് താരവും മുൻ മലപ്പുറം ജില്ലാ വനിതാ ഫുട്ബോൾ ടീം മെമ്പറുമായ അപർണയെ ആദരിച്ചു.ആഗസ്റ്റ് 12 മുതൽ 21 വരെ ബർമിൻഹാമിലാണ് മത്സരം നടക്കുന്നത്. അപർണയാണ് വേൾഡ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്ന ടീമിലെ ഏക മലയാളി. ചടങ്ങിൽ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കെ, കോച്ച് കെടി വിനോദ്, റിട്ട. കായികാധ്യാപകൻ അബ്ദുറഹ്മാൻ എ, കുഞ്ഞിമരക്കാർ പി വി, രവീന്ദ്രൻ. പി, ഉബൈദ് കെ, യൂനസ് കെ, ഫുട്ബോൾ താരങ്ങളായ സാദിഖ് എം, നബീൽ.പി, ഷെഫീഖ്. ടി , നവാസ്. എം എന്നിവർ പങ്കെടുത്തു.ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിൽ ഗോൾകീപ്പറായി സെലക്ഷൻ ലഭിച്ച അപർണക്ക് പരപ്പനാട് വാക്കേസ് ക്ലബ്ബിന്റെ സ്നേഹോപഹാരം റിട്ട. കായികാധ്യാപകൻ ശ്രീ അബ്ദുറഹ്മാൻ മാസ്റ്റർ നൽകുന്നു.

Comments are closed.