പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം ഇന്ന് സമാപിക്കും

.ഇശലിന്റെ പെരുമഴ തീർത്ത് മാപ്പിള കലകൾ അരങ്ങേറുന്നു.തിരൂരങ്ങാടി: മാപ്പിള കവി കെ.ടി. മുഹമ്മദും, എ.വി. മുഹമ്മദും കെ.ടി. മുഹമ്മദ് കുട്ടിയുടെയും ഇശലുകൾ കേട്ട് പുÀകൾപെറ്റ തിരൂരങ്ങാടിയുടെ തിരുമുറ്റത്ത ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം ഇന്ന് സമാപിക്കും. കലോൽസവത്തിന്റെ അവസാന റൗണ്ട് മൽസരങ്ങൾ വിവിധ വേദികളിൽ നടന്ന് വരുന്നു.ഇശലിന്റെ പെരുമഴ തീർത്ത് മാപ്പിള കലകൾ അരങ്ങേറി.രാവിലെ വേദി മൂന്നിൽ എൽ.പി. വിഭാഗം മാപ്പിളപ്പാട്ട് മൽസരവും കോൽക്കളി, അറബാന മുട്ട്, ദഫ് മുട്ട് എന്നിവ അരങ്ങേറിയപ്പോൾ വേദി എട്ടിൽ യു.പി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാപ്പിളപ്പാട്ട് മൽസരം അരങ്ങ് തകർത്തു. മോയിൻ കുട്ടി വൈദ്യർ, പുലിക്കോട്ടിൽ ഹൈദർ, ഒ.എം. കരുവാരക്കുണ്ട് എന്നിവരുടെ രചനയിൽ പിറന്ന പാട്ടുകളാണ് ഏറെയും പാടിയത്. ദഫ് മുട്ട് , അറബാന മുട്ട് എന്നിവയിൽ മദ്ഹ് ഗാനങ്ങളാണ് ഏറെയും ഉപയോഗിച്ചിട്ടുള്ളത്.മൽസരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ സി.ബി. എച്ച്. എസ്. എസ് .എസ് വള്ളിക്കുന്ന് മുന്നിട്ട് നിൽക്കുന്നു. ജി.എച്ച്. എസ്. എസ് . തിരൂരങ്ങാടിയും എസ്. എൻ. എം. എച്ച്. എസ്. എസ്. പരപ്പനങ്ങാടിയും തൊട്ടടുത്ത് നിൽക്കുന്നു.രാത്രി നടക്കുന്ന സമാപന സമ്മേളനം പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. ഉൽഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷ്യം വഹിക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇