പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവത്തിന്പ്രൗഡമായ തുടക്കം

.തിരൂരങ്ങാടി:കലയുടെ വസന്തം പിറന്നു . ഇന്ന് മുതൽ നാല് നാൾ തിരൂരങ്ങാടിയുടെ തിരുമുറ്റത്ത് കലാ മാമാങ്കം .പരപ്പനങ്ങാടി ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിന് തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൗഡമായ തുടക്കം കുറിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രൗഡമായ ചടങ്ങിൽ ഡോ: എം.പി.അബ്ദുസ്സമദ് സമദാനി എം. പി. ഉൽഘാടനം ചെയ്തു.കല മനുഷ്യനെ ഉത്തേജിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്നുവെന്നും കല മനുഷ്യനെ ജീവിത യാഥാർത്ഥ്യത്തി ലേക്ക് നയിക്കുന്നുവെന്നും അബ്ദുസ്സമദ് സമദാനി പറഞ്ഞു. കരുണയുടെ മനസ്സാണ് കലാകാരൻമാർക്ക് ഉള്ളത്. കരയുന്ന കണ്ണാണ് കവിത. കരയുന്ന കണ്ണാണ് കവി.മനുഷ്യൻ , മനുഷ്യത്വം മനുഷ്യന്റെ സംസ്കാരം ഇതൊക്കെ തിരിച്ചറിയാനാണ് കല ഉപകരിക്കേണ്ടത്. അങ്ങനെയുള്ള അന്വേഷണമാണ് കലയിലൂടെ എക്കാലവും നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാപ്പിള പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. പരപ്പനങ്ങാടി എ. ഇ. ഒ. സക്കീന, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കാലൊടി സുലൈഖ,ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ദേവദാസ്, ഇ.പി. ബാവ, സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. സുഹ്റാബി, സോനാ രതീഷ്, അരി ബ്ര മുഹമ്മദലി, സി.എം. അലി, നദീറ കുന്നത്തേരി, പി.എം. അബ്ദുൽ ഹഖ്, റഹീം പൂക്കുത്ത്, സി.എച്ച്. മഹ്മൂദ് ഹാജി, എം.എൻ . കുഞ്ഞി മുഹമ്മദ് ഹാജി, ഒ.ഷൗക്കത്തലി, വിക്രമൻ ടി.എ, മിനി. കെ.കെ, കെ. കദിയുമ്മു പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ നെച്ചിക്കാട്ട് മുഹമ്മദലി സ്വാഗതവും കെ. അനസ് നന്ദിയും പറഞ്ഞു. കലോൽസവത്തിന്റെ ഭാഗമായി ബാന്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും സ്വാഗത സംഘം ഭാരവാഹികളും വിദ്യാർത്ഥികളും പങ്കെടുത്തുള്ള വിളംബര റാലി നടന്നു.ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര, നാദം, കേളി തുടങ്ങി എട്ട് വേദികളിലാണ് പരിപാടികൾ നടക്കുന്നത്. രചനാ മൽസരങ്ങൾ, അറബിക് കലോൽസവം, സംസ്കൃത കലോൽസവം, ഭിന്നശേഷി കലോൽസവം,ബാന്റ് മേളം, ചെണ്ടമേളം, കൂടിയാട്ടം, പ്രസംഗ മൽസരം, ചവിട്ടു നാടകം തുടങ്ങി മൽസരങ്ങളാണ് ആദ്യ ദിനത്തിൽ നടന്നത്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇