പരപ്പനങ്ങാടി ഉപജില്ലാ കലോൽസവംഒപ്പന – വട്ടപ്പാട്ട് – തിരുവാതിര മൽസരങ്ങൾ ഇന്ന്

.തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസത്തിൽ ഇന്ന് ( ചൊവ്വ) ജനപ്രിയ ഇനങ്ങളായ വട്ടപ്പാട്ട്, ഒപ്പന, തിരുവാതിരക്കളി മൽസരങ്ങൾ അരങ്ങേറും. വേദി ഒന്നിൽ രാവിലെ 9.30 ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വട്ടപ്പാട്ട് മൽസരവും 10.30 ന് ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെ വട്ടപ്പാട്ട് മൽസരവും നടക്കും. 11 മണിക്ക് യു.പി. വിഭാഗം ഒപ്പനയും ഉച്ചക്ക് 1.30ന് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഒപ്പനയും 3 മണിക്ക് ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ മൽസരവും നടക്കും.വേദി രണ്ടിൽ രാവിലെ മൂകാഭിനയം, നാടകം എന്നിവ നടക്കും.വേദി മൂന്നിൽ നാടോടി നൃത്തം, മോഹിനിയാട്ടം, തിരുവാതിരക്കളി എന്നിവ അരങ്ങേറും.വേദി നാലിൽ ശാസ്ത്രീയ സംഗീതം, ലളിത ഗാനം എന്നിവ നടക്കും.വേദി അഞ്ചിൽ തബല, വയലിൻ പാശ്ചാത്യം, വയലിൻ പൗരസ്ത്യം, ഗിറ്റാർ, ഓടക്കുഴൽ മൽസരങ്ങൾ നടക്കും.വേദി ആറിൽ പ്രസംഗം ഹിന്ദി, പദ്യം ചൊല്ലൽ ഹിന്ദി എന്നിവയും വേദി ഏഴിൽ സംഘഗാനം, ദേശ ഭക്തി ഗാനം എന്നിവയും വേദി എട്ടിൽ അറബി കലോൽസവവും നടക്കും. ഭിന്നശേഷി വിഭാഗത്തിലെ സ്റ്റേജ് ഇതര മൽസരങ്ങളും ഇന്ന് നടക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇