പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി രൂപീകരിച്ചു.

മൂന്നിയൂർ പഞ്ചായത്തിലെ 11, 13, 14 വാർഡ് പരിധിയിൽ വരുന്ന പാറക്കടവ് ,കളത്തിങ്ങൽ പാറ, അരീപാറ പ്രദേശത്തെ വിദ്യാഭ്യാസ – സാംസ്കാരിക-ആരോഗ്യ – വികസന പരിപാടികൾക്ക് നേത്രത്വം നൽകുന്നതിന് വേണ്ടി ജാതിമത – കക്ഷിരാഷ്ട്രീയത്തിനതീതമായ പൊതു കൂട്ടായ്മയായി പാറക്കടവ് കളത്തിങ്ങൽ പാറ വിസെന കൂട്ടായ്മ രൂപീകരിച്ചു.രൂപീകരണ കൺവെൺ ഷനിൽ പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. എം. റഫീഖ് ഉൽഘാടനം ചെയ്തു. വി.പി. ചെറിദ്, അഷ്റഫ് കളത്തിങ്ങൽ പാറ, വി. റസാഖ്, സി.എം. ശരീഫ് മാസ്റ്റർ, കെ.ടി. ജാഫർ, കൊല്ലഞ്ചേരി മുഹമ്മദ് കോയ, വി.പി. മുജീബ് പ്രസംഗിച്ചു. വി.പി. മുഹമ്മദ് ബാവ സ്വാഗതവും സി.എം. ചെറീദ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി ബ്ലോക്ക് മെമ്പർമാരായ സ്റ്റാർ മുഹമ്മദ്, സി.ടി. അയ്യപ്പൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസു, എൻ. എം. റഫീഖ്, വി.പി. ബാപ്പുട്ടി ഹാജി മുഖ്യ രക്ഷാധികാരികളായും വി.പി. മുഹമ്മദ് കുട്ടി എന്ന ചെറീദ് ( ചെയർമാൻ) , അഷ്റഫ് കളത്തിങ്ങൽ പാറ ( ജനറൽ കൺവീനർ ), സി.എം. ഷരീഫ് മാസ്റ്റർ ( ട്രഷറർ) , വി.പി. കമ്മു ക്കുട്ടി, വി.പി. മുഹമ്മദ് ബാവ, കെ.സൈഫുദ്ധീൻ, സി.എം. യൂനുസ്,കല്ലാക്കൻ കുഞ്ഞ, വേലായുധൻ കുട്ടി, റസാഖ്. വി, ശിവരാമൻ. എർ.പി, മുസ്ഥഫ . വി. പി, മുള്ളുങ്ങൽ മുഹമ്മദ്, വി.പി. ലത്തീഫ്, പി. മുസ്ഥഫ, പി.കെ. ബാബു, ചിറക്കൽ ഹസ്സൻ ( വൈസ് ചെയർമാൻ മാർ ),സി.എം. ചെറീദ്, സി.അബ്ദുറഹ്മാൻ, കെ.എം. ഹനീഫ, മുള്ളുങ്ങൽ ഷഫീഖ്, ജാഫർ . കെ.ടി, നിയാസ് വലിയാട്ട്, സുബാഷ്. കെ, സി.സക്കീർ, മുഹമ്മദ് കോയ . കെ, മുജീബ്. വി.പി, ഹസ്രത്ത് അലി. പി.ടി, സി.എം. അബൂബക്കർ, വി.പി. ഫൈസൽ ( ജോ: കൺവീനർ മാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇