ആധാർ കാർഡുകളും പോസ്റ്റുകളും എത്തിച്ചു കൊടുക്കാൻ ആളില്ലാതെ പന്താരങ്ങാടി പോസ്റ്റ് ഓഫീസ്

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ പന്താരങ്ങാടി പോസ്റ്റ് ഓഫീസിൽപോസ്റ്റുമാനില്ല തായിട്ട് 15 ദിവസത്തിലേറെ ആയിരക്കണക്കിന് ആധാർ കാർഡുകളും പോസ്റ്റുകളും വന്ന് കൊടുക്കാനാളില്ലാതെ കെട്ടിക്കിടക്കുകയാണ് ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂർ പോസ്റ്റൽ സൂപ്രണ്ടിനു പരാതി നൽകി. പന്താരങ്ങാടി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗങ്ങളിലെ കത്തുകൾ വിതരണം ചെയ്യുന്നതിന്ന് തടസ്സം നേരിട്ടിരിക്കുന്നത് കോട്ടക്കൽ മേൽ ഉദ്യോഗസ്ഥനും ആയി വിഷയം സംസാരിച്ചപ്പോൾ പന്താരങ്ങാടിയിലേക്ക് ഒരു പോസ്റ്റുമാനെ വേണമെന്നും ആവശ്യമുള്ളവർ കോട്ടക്കൽ ഓഫീസുമായി ബന്ധപ്പെടുവാനും അറിയിച്ചു

Comments are closed.