കുരുന്നിളം കൈകളിൽ വിരിഞ്ഞ കനിവിന്നുറവ്

0


തിരൂരങ്ങാടി: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച തുക പുകയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. അച്ചടിച്ച കാർഡുകളുമായി വീടുകൾതോറും കയറിയിറങ്ങി കുട്ടികൾ സ്വരൂപിച്ച തുകയാണ് യൂണിറ്റ് ഭാരവാഹികൾക്ക് നൽകിയത്.യൂണിറ്റ് വാളണ്ടിയർ കെ.റാബിയ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് സി.വേലായുധൻ,പ്രധാനധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,പുകയൂർ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.കെ മുസ്തഫ, സെക്രട്ടറി പി.പി അബ്ദുസമദ്, ട്രഷറർ കെ.ടി കമ്മുമാസ്റ്റർ, യൂണിറ്റ് വളണ്ടിയർ മാരായ കെ.ഗഫൂർ,വി.പി വിശ്വനാഥൻ,പി.പി സെയ്ദ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.