തിരൂരങ്ങാടിയില്‍
കിടപ്പിലായ രോഗികളുടെ സ്‌നേഹ സംഗമം പ്രൗഡമായി.

0

തിരൂരങ്ങാടി: പാലിയേറ്റീവ് ദിനചാരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഗവ ആസ്പത്രിയില്‍ നടത്തിയ കിടപ്പിലായ രോഗികളുടെ സംഗമം പ്രൗഢമായി. പാടിയും അനുഭവങ്ങള്‍ പങ്കിട്ടും പകല്‍ മുഴുവന്‍ എല്ലാ വേദനകളും മറന്ന സ്‌നേഹസംഗമമായി മാറി.100ലേറെ കിടപ്പാലായവര്‍ അവർക്കായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഒത്തുകൂടി. ജനകീയ കൂട്ടായ്മയില്‍ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി ഓരോരുത്തരുടെയും വേദനകള്‍ ഒപ്പിയെടുത്തു. വിവിധ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏറെ ആസ്വാദ്യകരമായി. കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സേവനംഏറെ മഹത്തരമാണെന്നും എല്ലാവരും ഈ കാരുണ്യ വീഥിയില്‍ കൈകോര്‍ക്കണമെന്നും കെ.പിഎ മജീദ് പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി. സി.പി ഇസ്മായില്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ,എം സുജിനി, വഹീദ ചെമ്പ, എം അബ്ദുറഹിമാന്‍കുട്ടി. അഹമ്മദ്കുട്ടി കക്കടവത്ത്. ഡോ: പ്രഭുദാസ്,പി,കെ അബ്ദുല്‍ അസീസ്. ഡോ:കിഷോര്‍, ഡോ നാഫി,അഷ്‌റഫ് കളത്തിങ്ങല്‍ പാറ. സിപി അന്‍വര്‍സാദത്ത്. കെ മൊയ്തീന്‍കോയ. അഷ്‌റഫ് ചാവക്കാട്, സംസാരിച്ചു. ആശവര്‍ക്കേഴ്‌സ്. ട്രോമോകെയര്‍, തിരൂങ്ങാടി പിഎസ്എംഒ കോളജ് എന്‍എസ്എസ്. എസ്.ഐ.പി,യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ്, സാന്ത്വനം,വിഘായതുടങ്ങിയവരുടെ സേവനം ഏറെ ശ്രദ്ധേയമായി.

അഷ്റഫ് കളത്തിങ്ങൽ പാറ
9744663366

Leave A Reply

Your email address will not be published.