പാലിയേറ്റീവ് സെന്ററിന് ഹോം കെയർ വാഹനം കൈമാറി.

0

തിരൂരങ്ങാടി:പാലത്തിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂക്കോയതങ്ങൾ പാലിയേറ്റീവ് സെന്ററിന് വേണ്ടി മൂന്നിയൂർ ചുഴലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കോ ഫൗണ്ടേഷൻ ഹോം കെയർ സേവനങ്ങൾക്ക് വേണ്ടി വാഹനം നൽകി.ചുഴലി പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തകരുടെ പൊതു കൂട്ടായ്മയാണ് സാസ്കോ ഫൗണ്ടേഷൻ.കഴിഞ്ഞ കോവിഡ് രൂക്ഷമായ സമയത്ത് രോഗികൾക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്രദമായിരുന്നു സാസ്കോ വളണ്ടിയർമാരുടെ സേവനം.
പാലത്തിങ്ങലിൽ സ്തുത്യർഹമായി പ്രവർത്തിച്ച് വരുന്ന പൂക്കോയതങ്ങൾ പാലിയേറ്റീവ് സെന്ററിന് ആഴ്ചതോറും നൂറുകണക്കിന് കിടപ്പ് രോഗികളെ സന്ദർശിച്ച് സേവനം ചെയ്യുന്നതിന് വേണ്ടി ഹോം കെയർ വാഹനം ആവശ്യമായി വന്നത് പരിഗണിച്ചാണ് സാസ്കോ ഫൗണ്ടേഷൻ വാഹനം നൽകിയത്.പാലത്തിങ്ങൽ നടന്ന ചടങ്ങിൽ സാസ്കോ ഫൗണ്ടേഷൻ രക്ഷാധികാരികളായ അഷ്റഫ് കുന്നുമ്മൽ,അഷ്റഫ് കളത്തിങ്ങൽ പാറ എന്നിവരുടെ നേത്രത്വത്തിൽ ഭാരവാഹികളായ പി.വി.പി.ജബ്ബാർ,ഹൈദ്രോസ് ചുഴലി,സി.എം.അബ്ദു,ഇഖ്ബാൽ.സി.എന്നിവർ ചേർന്ന് മുൻമന്ത്രി പി.കെ.അബ്ദുറബ്ബിന് വാഹനം കൈമാറി.താപ്പി അബ്ദുല്ല കുട്ടി ഹാജി,പി.എച്ച്.എസ്.തങ്ങൾ,അബുട്ടി മാസ്റ്റർ ശിവപുരം,അൻസാർ നൻമണ്ട,കബീർ മച്ചിഞ്ചേരി,സി.ടി.നാസർ എന്നിവർ സംബന്ധിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.

Leave A Reply

Your email address will not be published.