പള്ളിപ്പടി പാലത്തിന്റെ ഇടത് കരയോട് ചേർന്നുള്ള സർക്കാർ വക ഭൂമി ഉപയോഗപ്പെടുത്തി സായാഹ്ന പാർക്കും ഓപ്പൺ ജിംനേഷ്യവും സ്ഥാപിക്കണം. എ.ഐ.വൈ എഫ്
തിരൂരങ്ങാടി: പാലത്തിങ്ങൽ പാലത്തിന്റെ ഇടത് കരയോട് ചേർന്നുള്ള പള്ളിപ്പടി ഭാഗത്തെ സർക്കാർ വക ഭൂമി ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്കും കുട്ടികൾക്കും ഉപയുക്തമാക്കുന്ന തരത്തിൽ സായാഹ്ന പാർക്കും ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് നഗരസഭയുടെ അധീനതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തി ഓപ്പൺ ജിംനേഷ്യവും സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് പള്ളിപ്പടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ നഗരസഭയോട് ആവശ്യപ്പെട്ടു. സർക്കാറ് ഭൂമി അന്യാധീനപ്പെടുത്തി സ്വകാര്യ വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിന് കൂട്ട് നിൽക്കുന്ന നഗരസഭ അധികൃതരുടെ നടപടിയിലും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
പള്ളിപ്പടി യൂണിറ്റ് സമ്മേളനം എം.പി സ്വാലിഹ് തങ്ങളുടെ വസതിയിൽ വച്ച് ചേർന്നു. സമ്മേളനം മേഖലാ പ്രസിഡന്റ് ഷാഫി വി
.പി ഉദ്ഘാടനം ചെയ്തു. റഹീം കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്മായിൽ കുമ്മാളി സ്വാഗതവും, സജിത്ത് നന്ദിയും പറഞ്ഞു.
യൂണിറ്റ് ഭാരവാഹികളായി സജിത്ത് (പ്രസിഡന്റ്) റഹീം കുട്ടശ്ശേരി (വൈസ് പ്രസിഡന്റ്) ഇസ്മായിൽ കുമ്മാളി (സെക്രട്ടറി) റഷീദ് ഉണ്ണി ആലുങ്ങൽ (ജോയിൻ ) തുടങ്ങി 7 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.