തലക്കടത്തൂർ മഹല്ല് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

തലക്കടത്തൂർ മഹല്ല് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓവുങ്ങൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് തുടങ്ങി തലക്കടത്തൂർ പാലത്തിന് അടുത്ത് സമാപിക്കുന്നത് വരെ റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. ഫലസ്തീൻ ജനതക്ക് പ്രാർത്ഥനയും പിന്തുണയും പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ പിടിച്ചും ഇസ്രഈൽ കൂട്ടക്കുരുതിക്കെതിരെ മുദ്രാവാക്യം വിളിച്ചും അണിനിരന്നവർ റാലിയെ സമ്പുഷ്ടമാക്കി. തലക്കടത്തൂർ മുദരിസ് സലീം അഹ്‌സനിയുടെ ഐക്യദാർഢ്യ പ്രാർത്ഥനയോടെയാണ് റാലി സമാപിച്ചത്. റാലിക്ക് തലക്കടത്തൂർ മഹല്ല് മുതവല്ലി പാട്ടത്തിൽ കുഞ്ഞി മുഹമ്മദ്, പി.ടി.കെ. കുട്ടി, പാട്ടത്തിൽ കോമു കുട്ടി, ബാപ്പുട്ടി മുസ്ല്യാർ , പി.ടി. അബ്ദുസ്സലാം, പാറപ്പുറത്ത് ഇബ്രാഹീം കുട്ടി, ചന്ദ്രൻ കുടുക്കിൽ, പി.ടി. അലിമോൻ , സി. ഫസ്ലു റഹ്മാൻ , എം.എ.റഫീഖ്, എൻ മൊയ്തുട്ടി, ഡോ. പി. ജൗഹർലാൽ , കള്ളിക്കൽ ബാവ ഹാജി, എം. മൊയ്തീൻ മാസ്റ്റർ, എം. മൊയ്തുട്ടി, ഇ.കെ. റസാഖ്, പി.ടി. വഹാബ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എ. റഹീം, എൻ.എ.നസീർ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇