പാലക്കലില്‍ നിര്‍മ്മിക്കുന്ന കള്‍വെര്‍ട്ട് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു
തിരൂരങ്ങാടി : നാഷണല്‍ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലക്കലിന് സമീപം നിര്‍മ്മിക്കുന്ന കള്‍വെര്‍ട്ട് പ്രദേശവാസികള്‍ക്കും വീടുകള്‍ക്കും ഭീഷണിയാകുന്നു. കള്‍വെര്‍ട്ടിലെത്തുന്ന മഴ വെള്ളം നിലവില്‍ പാലക്കൽ തോട്ടശ്ശേരി പ്രദേശത്തെ സ്വകാര്യ പറമ്പുകളിലൂടെ നിരവധി വീടുകളിലെത്തി പ്രളയ സാമാനമായ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. കള്‍വെര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചാലും വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുക്കി വിടാനാണ് നിര്‍മ്മാണ ഏജന്‍സിയുടെയും ഹൈവേ അതോറിറ്റിയുടെയും തീരുമാനം. ഇത് എന്‍.എച്ചിന്റെ ഇരുവഷത്തുള്ള തോട്ടശ്ശേരി ഭാഗത്തും പരപ്പുലാക്കല്‍ ഭാഗത്തും വലിയ പ്രളയ സാധ്യത ഉണ്ടാക്കുമെന്നും നിലവില്‍ കള്‍വെര്‍ട്ടിന്റെ പണി അശാസ്ത്രീയമായ നിര്‍മ്മാണമാണെന്നും പ്രദേശവാസികള്‍ വലിയ ദുരിതത്തിലാണെന്നും ഇതിന് അടിയന്തിര ഇടപെടല്‍ നടത്തി ഹൈവേ അതോറിറ്റി പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരം വിഷയത്തിന്റെ ഗൗരവം ഹൈവേ അതോറിറ്റിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈവേ അതോറിറ്റിയുടെ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. പാലക്കൽ തോട്ടശ്ശേരി, പരപ്പുലാക്കൽ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നം നേരിട്ട് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഷയം ഹൈവേ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ നാട്ടുകാരെ അറിയിച്ചു. പൊതു പ്രവര്‍ത്തകരായ എം.എ ഖാദർ, യു.ശംസുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജാഫര്‍ വെളിമുക്ക്, ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍, ഷമീം പാലക്കൽ, സി.ഷംസീർ തുടങ്ങിയവർ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കി. കണ്‍സള്‍ട്ടന്‍സി പ്രതിനിധികളായ സിദ്ധിയ ഗൗഡ, സുരേഷ് എന്നിവരാണ് പ്രശന പഠനത്തിനായി സ്ഥലത്തെത്തിയ ഹൈവേ ഉദ്യോഗസ്ഥര്‍.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇