fbpx

പാലക്കാട്‌ 53 തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നടത്തി

പാലക്കാട്‌: വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന്(സെപ്റ്റംബര്‍ 20) 53 തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തി. ജില്ലയിലെ നാല് എ.ബി.സി. കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. പാലക്കാട്- 16 എണ്ണം, ചിറ്റൂര്‍-15, ആലത്തൂര്‍-10, ഒറ്റപ്പാലം-12 തെരുവുനായ്ക്കളെയാണ് വാക്സിനേഷന് വിധേയമാക്കിയത്. വാക്സിനേഷനോടൊപ്പം തന്നെ വന്ധ്യംകരണം പ്രക്രിയയും നടക്കുന്നുണ്ട്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 6199 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ. ഡോ. ജോജു ഡേവിസ് അറിയിച്ചു. ഇവയ്ക്ക് വാക്സിനേഷനും നടത്തുന്നുണ്ട്. നാല് എ.ബി.സി. സെന്ററുകളില്‍ 16 പട്ടിപിടുത്തക്കാരെ ഉപയോഗിച്ചാണ് ജില്ലയില്‍ നിലവില്‍ തെരുവുനായ വാക്സിനേഷന്‍ നടത്തുന്നത്.