fbpx

പാലക്കാട് വന്‍ ചന്ദന വേട്ട; ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

പാലക്കാട്: കാറില്‍ ചന്ദനം കടത്തുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. തൃത്താല വല്ലപ്പുഴ സ്വദേശികളായ യൂനുസ്( 19), അനസ്(21 ) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ വാളയാര്‍ അട്ടപ്പള്ളത്ത് വെച്ചാണ് സംഭവം. എക്‌സൈസ് പരിശോധന സംഘം ഇവര്‍ സഞ്ചരിച്ച കാര്‍ തടുത്തുവെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് കബളിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോണിയ എക്‌സൈസ് സംഘം ഇവരെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി രണ്ടംഗം ഓടി രക്ഷാന്‍ ശ്രമിച്ചു. എന്നാല്‍ എക്‌സൈസ് സംഘം പിന്നാലെ ഓടി രണ്ട് പേരെയും പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 150 കിലോ തൂക്കം വരുന്ന ചനന്ദ കഷ്ണങ്ങളും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍ സേലത്ത് നിന്ന് തൃത്താലയിലേക്ക് കൊണ്ട് വരുകയാണെന്നും ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ ഒരു ലക്ഷം രൂപയോളം കമ്മീഷന്‍ ലഭിക്കുമെന്നാണ് മൊഴി നല്‍കിയത്. അര കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനക്കടത്തിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരുകയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. മുമ്പും ഈ പ്രതികള്‍ ഇത്തരത്തില്‍ ചന്ദനം കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.