പാലച്ചിറമാട് ദാറുൽ ഉലും മദ്രസ്സ ഇനി സ്മാർട്ട് മദ്രസ്സ….. എടരിക്കോട്


– പാലച്ചിറമാട് ദാറുൽ ഉലും മദ്രസ്സയിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഇനി ഖുർആൻ പഠനം സ്മാർട്ടായി നടത്താം.. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ യുടെയും മദ്രസ്സ മാനേജ് മെൻ്റ് കമ്മറ്റിയുടെ യും ശ്രമഫലമായാണ് സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കിയത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.കെ.പി. സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. ശബീബ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ലിബാസ് മൊയ്തീൻ അബ്ദുൽ അസീസ് മാസ്റ്റർ, പാറയിൽ ബാപ്പു ,മുക്ര സുലൈമാൻ ഹാജി, സിദ്ദീഖ് അൻവരി ,മുഹമ്മദ് മുസ് ലിയാർ.ടി. സൈതലവി ഹാജി. ടി.പി മൊയ്തീൻ കുട്ടി ഹാജി, പന്തക്കൻ ഖാദർ ഹാജി. തൈക്കാടൻ ഹനീഫ ,എ സി. കരീം എന്നിവർ സംബന്ധിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെയും നാൽപത് വർഷം സേവനം പൂർത്തിയാക്കിയ മൂസ മുസ്ലിയാർ മുൻ മുദരിസ് സിദ്ദീഖ് അൻവരി എന്നിവരെയും ആദരിച്ചു. സി.സി ഫാറൂഖ് സ്വാഗതവും മനാഫ് പാറയിൽ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇