ആദരിച്ചു

** തിരൂരങ്ങാടി: വൈകല്യത്തെ അതിജീവിച്ച് സാമൂഹ്യ സേവന സാക്ഷരതാ പ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടലുകൾ നടത്തി പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ തിരൂരങ്ങാടിയിലെ പത്മശ്രീ കെ .വി .റാബിയയെ സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ സ്നേഹാദരം നൽകി ആദരിച്ചു .തിരൂരങ്ങാടി വെള്ളിലക്കാട്ടെ റാബിയയുടെ വസതിയിൽ വെച്ചാണ് ആദരവ് നൽകിയത്. പി എസ് എം ഓ കോളേജ് തിരൂരങ്ങാടി എൻഎസ്എസ് കോഡിനേറ്റർ ഡോ:വി.പി.ഷബീർ, എസ്.ഐ.പി കോ ഓർഡിനേറ്റർ അഞ്ചും ഹസ്സൻ ,സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയിലെ വിനോദ് കെ ടി (പ്രസിഡന്റ്‌ ,അബ്ദുറഹ്മാൻറാഷി വൈസ് പ്രസിഡന്റ്, അക്ഷയ് എം സെക്രട്ടറി ,ഭിന്നശേഷി ശാക്തീകരണ പ്രവർത്തകരായ അഷ്റഫ് കളത്തിങ്ങൽ പാറ ,അഷറഫ് കുന്നത്ത് പറമ്പ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Comments are closed.