പടിക്കൽ യു എ ഇ കെ എം സി സി കനിവ് പദ്ധതിയുടെ 5ാം വാർഷികം നിർവ്വഹിച്ചു*

മൂന്നിയൂർ : പടിക്കൽ പ്രദേശത്തെ 40 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 1000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയായ പടിക്കൽ യു എ ഇ കെ എം സി സി 5 വർഷമായി നടപ്പിലാക്കി വരുന്ന കനിവ് പദ്ധതി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.പി കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ടി യു ജില്ല സെക്രട്ടറി എം സൈതലവി മുഖ്യ പ്രഭാഷണം നടത്തി, പി കെ അബ്ദുറഹ്മാൻ , സി വി മുഹമ്മദ് ഹാജി, രാജൻ ചരിച്ചിയിൽ, മണക്കടവൻ അബ്ദുൽ ഖാദർ, സമദ് പൂവാട്ടിൽ, കെ ടി റഹീം, സി അഷ്റഫ്, പി കെ റസാഖ് മാസ്റ്റർ, കളത്തിങ്ങൽ ഇസ്മയിൽ എന്നിവർ സംസാരിച്ചു,പി പി സഫീർ സ്വാഗതവും സി വി അബ്ദുൽ ഹസീബ് നന്ദിയും പറഞ്ഞു,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇