പടിക്കൽ സൂപ്പർ ലീഗ് (പി എസ് എൽ) ഓഫീസ് തുറന്നു.

മൂന്നിയൂർ :പടിക്കൽ :ലോക ഫുട്ബാൾ മാമാങ്കത്തിന്റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പേ മൂന്നിയൂർ പടിക്കലിന്റെ ദേശീയ ഉത്സവമായി മാറിയ പടിക്കൽ സൂപ്പർ ലീഗ് (പി എസ് എൽ )എന്ന ഫുട്ബോൾ മാമാങ്കത്തിന്റെ വരവറിയിച്ചു കൊണ്ട് പി.എസ് എൽ അതിന്റെ സീസൺ നാലിന്റെ ആവേശങ്ങൾ വാനോളമുയർത്തി സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു.പടിക്കൽ ആഫിയ കോബ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ ഓഫീസ് മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു ,പി എസ് എൽ ചെയർമാൻ മുനീർ ഏറക്കുത്ത് അദ്ധ്യക്ഷത വഹിച്ചു. മുന്നിയൂർ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ ജാസ്മിൻ മുനീർ മുഖ്യാതിതിയായി , വാർഡ് മെമ്പർമാരായ പി പി. സഫീർ , നൗഷാദ് തിരുത്തുമ്മൽ, രാജൻ ചെറിച്ചീരി,ടെക്നിക്കൽ ചെയർമാൻ, പി കെ. അൻവർ, കൺവീനർ പി കെ. ഇർഷാദലി, ഗാന്ധി മുഹമ്മദ്‌, കെ ടി. റഹീം , മുസ്തഫ ചോനാരി,സലാം പടിക്കൽ, ഹസ്സൻ മങ്ങാട്ട്, ചെനാത്ത് മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, സി.എച്ച്. സ്വാദിഖ് സ്വാഗതവും, സഫീൽ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന കോൽക്കളി നാട്ടുകാർക്ക് ഏറെ ഹരം പകർന്നുജാതി മത രാഷ്ട്രീയ വിഭാഗീയതകളൊക്കെ മാറ്റി വെച്ച് 2018 ൽ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പര്യായമായി മാറിയ ഈ കാൽപ്പന്തുത്സവം പടിക്കലും പരിസരപ്രദേശങ്ങളിലുമുള്ളവ വരുടെയും ദേശീയോത്സവമായി മാറി. ദേശീയ തലത്തിലേക്ക് താരങ്ങളെ വളർത്തിക്കൊണ്ട് വരിക എന്ന അത്യന്ധികമായ ഒരു ലക്ഷ്യം കൂടി ഇതിലൂടെ പ്രവർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.

Comments are closed.