*പി. സൽമ ടീച്ചറുടെ വേർപാട് വനിതാ ലീഗിന് തീരാനഷ്ടം : സുഹറ മമ്പാട്*

താനാളൂർ: വനിതാ ലീഗ്‌ മലപ്പുറം ജില്ലാ പ്രഥമ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ താനാളൂരിലെ പി. സൽമ ടീച്ചറുടെ വേർപാട് വനിതാ ലീഗിന് തീരാനഷ്ടമാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, സൽമ ടീച്ചറുടെ വസതി സന്ദർശിച്ച ശേഷം അഭിപ്രായപ്പെട്ടു.മത-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിൽ അരനൂറ്റാണ്ട് കാലം കർമനിരതയായിരുന്ന സൽമ ടീച്ചർ മാതൃകാപരമായ ജീവിതത്തിന് ഉടമയായിരുന്നു.18 വർഷ കാലം വനിതാ ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചു.വനിതാ ലീഗ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പരിശ്രമിച്ച സൽമ ടീച്ചർ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും തുടർന്ന് പത്ത്‌ വർഷം ജില്ലാ പഞ്ചായത്ത്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. 1991 മുതൽ 2018 വരെ നീണ്ട 27 വർഷം വനിതാ ലീഗ്‌ ജില്ലാ പ്രസിഡന്റായിരുന്നു. മത സാമൂഹ രംഗങ്ങളിലും സജീവമായിരുന്നു.വനിതാ ലീഗിന്റെയും എം.ജി.എം ന്റെയും കെ.എ.ടി. എഫിന്റെയും പ്രവർത്തന മേഖലകളിൽ സജീവമായിരുന്നു സൽമ ടീച്ചർ.സാക്ഷരതാ പ്രവർത്തനത്തിൽ അർപ്പിച്ച സേവനവും എടുത്ത്‌ പറയേണ്ടതു തന്നെ. വനിതാ സംവരണമൊക്കെ വന്നകാലത്ത്‌ ഇനി ലീഗ്‌ എന്തുചെയ്യും എന്ന് ചോദിച്ചു പരിഹസിച്ചവർക്ക്‌ മുന്നിൽ തന്റേടത്തോടുകൂടി മുസ്‌ലിം ലീഗ്‌ പാർട്ടിക്ക്‌ അഭിമാനമായി ഒരു വനിതാ സംഘടനയെ കെട്ടിപ്പടുത്ത സൽമ ടീച്ചറുടെ സേവന തല്പരത അഭിനന്ദനാർഹമാണെന്നും സുഹറ മമ്പാട് പറഞ്ഞു.

[wpcode id=”35734″]

Comments are closed.