വനിതാ ലീഗിനെ ഇന്നത്തെ നിലയിലെക്ക് വളർത്തിയ വ്യക്തിത്വമാണ് പി.സൽമ ടീച്ചർ. : അഡ്വ. പി.എം.എ സലാം

താനാളൂർ : വനിതകൾ കർമ്മ രംഗത്ത് സജീവമല്ലാത്ത കാലത്ത് എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്ത് സധൈര്യം മുന്നോട്ട് വന്ന് വനിതാ ലീഗ് എന്ന സംഘടനക്ക് ബിജാവാപം നൽകി ഇന്നത്തെ നിലയിൽ വനിതാ ലീഗിനെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു സൽമ ടീച്ചർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞുകഴിഞ്ഞ ദിവസം അന്തരിച്ചമുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗവും വനിതാ ലീഗ്‌ നേതാവുമായിരുന്ന പി.സൽമ ടീച്ചറുടെ താനാളൂരിലെ വസതി സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടനാ പ്രവർത്തന കലയളവിൽവ്യക്തി ജീവിതത്തിലുംപൊതു ജീവിതത്തിലുംഅവർ കാണിച്ച സൂക്ഷ്മത പാർട്ടികകത്ത് അവരെ എല്ലാവരുടെയും പ്രിയങ്കരിയാക്കി.സൽമ ടീച്ചറുടെ വിയോഗം പാർട്ടിക്ക്വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നുംഅദ്ദേഹം അനുശോചിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടി അഡ്വ: പി.പി. ആരിഫ്, താനുർ നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.എൻ മുത്തു കോയ തങ്ങൾ, താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ ജനറൽ സിക്രട്ടറി ടി.പി.എം മുഹ്സിൻ ബാബു , പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ സിക്രട്ടറി വി.ആരിഫ്‌, ആറാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ അഹമ്മദ്‌ ഹാജി, മുതിർന്ന മാധ്യമ പ്രവർത്തകൻ ഉബൈദുല്ല താനാളൂർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

[wpcode id=”35734″]

Comments are closed.