ഓസോൺ ദിന സന്ദേശം ഓട്ടൻ തുള്ളലിലൂടെ

തിരൂരങ്ങാടി: അന്താരാഷ്ട്ര ഓസോൺ ദിനത്തോടനുബന്ധിച്ച്
കുട്ടികളിൽ ദിനാചരണത്തെ കുറിച്ച് അവബോധം വളർത്താൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ അധ്യാപകൻ പി.കെ പ്രജിത്ത് . ഓസോണ്‍ കവചം എന്നും അറിയപ്പെടുന്ന ഓസോണ്‍ പാളി, ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെ ഒരു അതിലോലമായ വാതക പാളിയാണ്.
ഇത് സൂര്യന്റെ ഭൂരിഭാഗം അള്‍ട്രാവയലറ്റ് രശ്മികളെയും ആഗിരണം ചെയ്യുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യജീവിതത്തിനും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണ്.
ലോക ഓസോണ്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍@35: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ചെലുത്തുന്ന വിശാലമായ സ്വാധീനവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കാനായി ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.പ്രധാനധ്യാപിക പി.ഷീജ ഓസോൺ ദിന സന്ദേശം നൽകി.കുട്ടികൾക്കായി ചിത്ര രചന മത്സരവും സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സ്മാർട്ട് എനർജി ക്ലബ്ബ് പരിപാടിക്ക് നേതൃത്വം നൽകി.