ഒഴൂരിൽ യു.ഡി എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

താനാളൂർ: ഡിസംബർ 12 ന് നടക്കുന്ന ഒഴൂർ പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കച്ചേരിത്തറ സുര വരണാധികാരി എ.ആർ.ഒ ചാൾസ് മുമ്പാകെ പത്രിക സമർപ്പിച്ചു.നിരവധി യു ഡി എഫ് നേതാക്കളും പ്രവർത്തകരും പത്രികാ സമർപ്പണ വേളയിൽ സംബന്ധിച്ചു.2010 ൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മെമ്പറാണ് സുര.

ഫോട്ടോ: ഒഴൂർ പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കച്ചേരിത്തറ സുര വരണാധികാരി എ.ആർ.ഒ. ചാൾസ് മുമ്പാകെ പത്രിക സമർപ്പിക്കുന്നു.

Comments are closed.