ഒഴൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ എമ്മിലെ കെ പി രാധ മത്സരിക്കും.

താനൂർ.ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ എമ്മിലെ കെ പി രാധ മത്സരിക്കും. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ പൊന്മുണ്ടം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ഒഴൂർ പഞ്ചായത്തിൽ നിന്നും കൂടുതൽ വോട്ടു നേടിയിരുന്നു. ഒഴൂർ കുറുവട്ടിശ്ശേരി സ്വദേശിയായ കെ പി രാധ സിപിഐ എം ഒഴൂർ ലോക്കൽ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ താനൂർ ഏരിയ സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് അംഗം, കെഎസ്കെടിയു ജില്ലാ വനിതാ സബ്കമ്മിറ്റിയംഗം, പികെഎസ് ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. സിപിഐ എം ഒഴൂർ ലോക്കൽ കമ്മിറ്റി അംഗം എം പി ചാത്തപ്പനാണ് ഭർത്താവ്. ജോബിൻ, ഗോപിക എന്നിവർ മക്കളുമാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇