ഒഴൂരിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി: സീറ്റ് നിലനിർത്താൻ ബി ജെ പി

താനാളൂർ:ഒഴൂർ പഞ്ചായത്തിൽ പതിനാറാം വാർഡിൽ ഡിസംബർ പന്ത്രണ്ടിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളാരംഭിച്ചു.യു.ഡി.എഫ് ഭരിക്കുന്ന ഒഴൂർ പഞ്ചായത്തിൽ പതിനാറാം വാർഡിൽ ബി.ജെ.പി മെമ്പറായിരുന്ന പി.പി ചന്ദ്രനെ ഒരു ക്രിമിനൽ കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ചന്ദ്രനെ തെരെഞ്ഞടുപ്പ് കമ്മീഷൻ അയോഗ്യനായി പ്രഖ്യാപിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജില്ലയിൽ തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക വാർഡാണിത്. ഒഴൂർ പഞ്ചായത്തിൽ പതിനെട്ട് സീറ്റിൽ ഏഴ് മുസ്ലിം ലീഗും, രണ്ട് കോൺഗ്രസ് അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് യു.ഡി. എഫും മൂന്നാം സ്ഥാനത്ത് സി.പി.എമുമായിരുന്നു.ബിജെപി സ്ഥാനാർത്ഥി ലീല മഠത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. വാർഡിലെ ജനങ്ങൾ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം കെ നാരായണൻ മാസ്റ്റർ പറഞ്ഞു.

ഫോട്ടോ .:ബിജെപി സ്ഥാനാർത്ഥി ലീല മഠത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്നു. ബിജെപി സംസ്ഥാന സമിതി അംഗം കെ നാരായണൻ മാസ്റ്റർ, മുൻ വാർഡ് മെമ്പർ ചന്ദ്രൻ എന്നിവർ സമീപം

Comments are closed.