അസ്ഥിരോഗക്ഷയ നിർണ്ണയ ക്യാമ്പ് താനൂരിൽ സംഘടിപ്പിച്ചു

* )സീനിയർ ചേംബർ ഇന്റർനാഷണൽ തിരൂർ ലീജിയനും നാഗാർജ്ജുന ഔഷധശാല താനൂരും സംയുക്തമായി താനൂർ- തെയ്യാല റോഡിലെ ദീർഘായുഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പോർട്സ് മെഡിസിനിൽ വെച്ച് 2023 ജൂലൈ 15 ശനിയാഴ്ച രാവിലെ അസ്ഥിരോഗക്ഷയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബഹു: കായിക, വഖഫ് , ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി ശ്രീ.വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. സീനിയർ ചേംബർ ഇന്റർനാഷണൽ തിരൂർ ലീജിയൻ പ്രസിഡന്റ് വി.രാജേന്ദ്രൻ അദ്ധ്യക്ഷനാകും.പരിശോധകൾക്കും മരുന്നിനുമായി ഏകദേശം uni 3000/- ക വരുന്ന ഈ സേവനം ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് തികച്ചും സൗജന്യമായി നൽകുമെന്ന് ദീർഘായുഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ കൂടിയായ ഡോ. രഘുപ്രസാദ്, സീനിയർ ചേംബർ ഇന്റർനാഷനൽ ഇന്ത്യയുടെ മുൻ ദേശീയ പ്രസിണ്ട് അജിത് മേനോൻ. സീനിയർ ചേമ്പർ ഇന്റർ റേഷണൽ തിരൂർ ലീജിയൺ സെക്രട്ടറി ദിലീപ് അമ്പായത്തിൽ . ട്രഷറർ സംഗം മണി പ്രോഗ്രാം ഡയറക്റ്റർകെ എം ശശിധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇