അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന *ഒരു ശ്രീലങ്കൻ സുന്ദരി* ചിത്രം നവംബർ 3 ന് തിയേറ്ററിൽ എത്തുന്നു.

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന *ഒരു ശ്രീലങ്കൻ സുന്ദരി* എന്ന ചിത്രം നവംബർ 3 ന് തിയേറ്ററിൽ എത്തുന്നു.മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. അനൂപ് മേനോൻ കൂടാതെ അന്തരിച്ച നടൻ രതീഷിന്റെ മകൻ പദ്മരാജൻ രതീഷ് , ശിവജി ഗുരുവായൂർ ഡോക്ടർ രജിത് കുമാർ, ഡോക്ടർ അപർണ്ണ. കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയൽ താരം രോഹിത് വേദ്, തൃശൂർ എൽസി, ശാന്ത കുമാരി,ടോപ് സിംഗർ ഫെയിം മേഘന സുമേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.മ്യൂസിക് രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.ലിറിക്‌സ് കൃഷ്ണ പ്രിയദർശന്റേതാണ്.അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു ഒരു ശ്രീലങ്കൻ സുന്ദരി ചിത്രീകരണം പൂർത്തിയാക്കിയത്.ചിത്രത്തിന്റെ പി ആർ ഒ എം.കെ.ഷെജിൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇