പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നു

താനൂർ : താനൂർ – തെയ്യാല റെയിൽവെ ഗൈറ്റ് പ്രവർത്തി നീണ്ട് പോകുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് പ്രക്ഷോഭ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു,2021 ജനവരി മാസത്തിൽ പ്രവർത്തി തുടങ്ങി ഗൈറ്റ് പൂർണ്ണമായും അടച്ചിട്ടു,ഇതെ തുടർന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരംതാനൂർ വ്യാപാര ഭവനിൽ താനൂർ എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരുകയും , നാല്പത് ദിവസത്തിന് ശേഷം ചെറുവാഹനങ്ങൾക്ക് സർവ്വീസ് നടത്താൻ സംവിധാനം ഒരുക്കുമെന്നും പറഞ്ഞിരുന്നെന്നും എന്നാൽ രണ്ടരവർഷം പിന്നിട്ടിട്ടും പാലത്തിന്റെ പകുതി പ്രവർത്തി നടക്കാത്തതിനാൽ 23 ന് (ചെവ്വ ) വൈകുന്നേരം 4 മണിക്ക് താനൂരിൽ വ്യാപാരികൾ ബഹുജന പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും പറഞ്ഞു, വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി താനൂർ യൂണിറ്റ് പ്രസിഡണ്ട് എൻ എൻ. മുസ്തഫകമാൽ , ജനറൽ സെക്രട്ടറി എം.സി. റഹിം, ട്രഷറർഷൺമുഖൻ, മനാഫ്, ബാബു കള്ളിയത്ത് എന്നിവർ പങ്കെടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855