പ്രവർത്തക കൺവൻഷനും യാത്രയപ്പും സംഘടിപ്പിച്ചു.

തിരൂരങ്ങാടി:മെയ് 9 ന് നടക്കുന്ന കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ കളക്ട്രേറ്റ് മാർച്ചിന്റെ പ്രചാരണ കൺവൻഷനും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ചെമ്മാട് സി. എച്ച്. സൗധത്തിൽ വെച്ച് ചേർന്ന കൺവൻഷൻ സി. ഇ. ഒ. സംസ്ഥാന സെക്രട്ടറി ടി. പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. ഷാഫി പരി അധ്യക്ഷത വഹിച്ചു. അനീസ് കൂരിയാടൻ, ഇബ്രാഹിം കുറ്റിപ്പുറം, ഹുസൈൻ ഊരകം, മുജീബ് പെരുവള്ളൂർ, ഇസ്മായിൽ കാവുങ്ങൽ, റംല വാക്യത്ത്, സുബൈദ വി. കെ,കുഞ്ഞി മുഹമ്മദ്‌ കാച്ചടി, ടി. ടി. ഇസ്മായിൽ, ഷഫീഖുൽ അക്ബർ, പി. കെ. ഹംസ, അമീൻ കല്ലിയാത്ത്, സുബൈർ വി. പി, സമീർ കുറ്റാളൂർ, യഹ്‌യ പറപ്പൂർ, സമീർ വള്ളിക്കുന്ന്, ഹാഷിഫ് മൂന്നിയൂർ, സംബന്ധിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]