റിപ്പബ്ലിക് ദിനാഘോഷവും കായിക പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

…..പരപ്പനങ്ങാടി . പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ 74 മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് പി.വി കുഞ്ഞിമരക്കാർ പതാക ഉയർത്തി.തുടർന്ന് 64 മത് കേരള സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ക്ലബ്ബ് മെമ്പർ പവനയെയും ജില്ലാ സ്കൂൾ ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച ക്ലബ്ബ് താരം ആഗ്നേയ് പിഎയും ആദരിച്ചു. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയെ പ്രധിനിധീകരിച്ച് ജില്ലാ കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ക്ലബ്ബ് താരങ്ങൾ ക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൺവീനർ കെ.ടി. വിനോദ്, പ്രജിത്ത് പി , മുനീർ , സന്ദീപ്. ടി.കെ, റഹ്മത്ത് , ഉനൈസ് എന്നിവർ പങ്കെടുത്തു.

Comments are closed.