മൂന്നിയൂരിൽ ‘പോഷൻമാ’പരിപാടി സംഘടിപ്പിച്ചു

.മൂന്നിയൂർ: വനിതാ ശിശു വികസന വകുപ്പ് ഐ. സി.ഡി. എസ്. തിരൂരങ്ങാടി അഡീഷണലും മൂന്നിയൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്‌തമായി ‘രാഷ്ട്രീയ പോഷൻമാ ‘പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസും പോഷകാഹാര പാചക മൽസരവും സംഘടിപ്പിച്ചു.പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി. പി. സുബൈദ, ജാസ്മിൻ മുനീർ, മെമ്പർമാരായ ഷംസുദ്ധീൻ മണമ്മൽ, സഹീറ,. ജംഷീന പൂവാട്ടിൽ, സൽമ , സി.ഡി. എസ്. ചെയർപേഴ്സൺ വി.കെ.ഷരീഫ , സി.ഡി. പി. ഒ. നൂർജഹാൻ, സൂപ്പർ വൈസർമാരായ അടാട്ടിൽ ഹഫ്സത്ത്, അഭിജിത . എം, എൻ. എൻ. എം. ബ്ലോക്ക് കോർഡിനേറ്റർ ശ്രീനാദ് പ്രസംഗിച്ചു. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ: അസീസ് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. തൂക്ക കുറവുള്ള കുട്ടികളുടെ ഗ്രോത്ത് മോണിറ്ററിംഗ് , അമ്മമാരെ പങ്കെടുപ്പിച്ചുള്ള പോഷകാഹാര പാചക മൽസരവും നടന്നു. സാമൂഹ്യ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , അങ്കണവാടി വർക്കർ മാർ തുടങ്ങിയവർ സംബന്ധിച്ചു. പാചക മൽസരത്തിൽ പങ്കെടുത്തവർക്കുള്ള സാമാനദാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണി നിർവ്വഹിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇