പ ലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

താനൂർ: കെ.എൻ.എം. മർകസുദ്ദഅവ ജില്ലാ സമിതിയുടേയും പോഷകഘടകങ്ങളായ ഐ.എസ്. എം, എം.ജി.എം , ഐ.ജി.എം., എം.എസ് എം ന്റെയും നേതൃത്വത്തിൽ താനൂരിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി. “അധിനിവേശമാണ് അക്രമം – പ്രതിരോധം അവകാശമാണ് ” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് കെ.എൻ.എം. മർകസുദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എൻ എം . ജില്ലാ സെക്രട്ടറി ടി. ആബിദ് മദനി അധ്യക്ഷത വഹിച്ചു. വിവിധ മത, സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരായ വി.ആർ. അനൂപ്, അഡ്വ. റഊഫ്, ഹബീബ് നീരോൽപ്പാലം, കെ.പി.അബ്ദുൽ വഹാബ്, ടി.കെ.എൻ. ഹാരിസ്, ഹനീഫ് യൂസഫ് , അബ്ദുറഹിമാൻ മാസ്റ്റർ, ആബിദ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇