മലപ്പുറം ജില്ലാതല പാനീയ ചികിത്സാ വാരാചരണവും ക്വിസ്സ് മത്സരവും സംഘിപ്പിച്ചു

. തിരൂരങ്ങാടി:പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വച്ച് തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു, വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു . ചടങ്ങിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സർവലയൻസ് ഓഫീസർ ഡോക്ടർ ഷുബിൻ സി മുഖ്യപ്രഭാഷണം നടത്തി.നെടുവ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ വാസുദേവൻ തെക്ക് വീട്ടിൽ, തിരൂരങ്ങാടി പി എസ് എം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ അസീസ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, എൻ. എസ്. എസ്.കോഡിനേറ്റർ ഡോക്ടർ അലി അക്ഷദ് ,ഹെൽത്ത് സൂപ്പർവൈസർ സബിത, ജൂനിയർ കൺസൽട്ടൻ്റ് ദിവ്യ.ഇ.ആർ , എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റാറ്റിസ്റ്റിഷൻ സാജിദ് എം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.ക്വിസ് മത്സരത്തിൽ ഇരുമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവാനി മനോജ് , മുഹമ്മദ് ഇനാസ് എന്നിവർ ഒന്നാം സ്ഥാനവും കോട്ടപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജന സി , ലിതു സെയ്ത് കെ പി എന്നിവർ രണ്ടാം സ്ഥാനവും, വെള്ളിയഞ്ചേരി എ എസ് എം ഹൈസ്കൂളിലെ ഷാനിദ് എ, അനീസ ഹിസാന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരൂരങ്ങാടി പി എസ് എം ഓ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ അസീസ് വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫക്കറ്റും വിതരണം ചെയ്തു.നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും, എം. എൽ. എൽ. സി.തുടങ്ങിയ ആരോഗ്യ പ്രവർത്തകരും പിഎസ്എംഒ കോളേജിലെ എൻ. എസ്. എസ്.വളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തു.അഷ്റഫ് കളത്തിങ്ങൽ പാറ97446633 66
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇