*മദ്റസ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

*താനൂർ: താനൂർ കെ.എൻ.എം മദ്രസയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 04 ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ 10 മണി വരെ താനൂർ കെ.എൻ.എം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി എം.ടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. യു.വി ഷബീഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.വി മുഹമ്മദ് ഇബ്രാഹീം സ്വാഗതവും മൂസാ അർഷാദ് മദനി പുതിയ കാലത്ത് രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികളെയും പരിഹാരത്തേയും സംബന്ധിച്ച് ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മദ്റസാ പൊതു പരീക്ഷയിൽ മികവാർന്ന വിജയം കാഴ്ചവെച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാന ദാനവും നടത്തി എം.പി സലാം നന്ദി പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇