ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളെ സമവർത്തിക പട്ടികയിൽ ഉൾപ്പെടുത്തുവാനുള്ള കേന്ദ്ര ഗവ.നീക്കത്തിനെതിരെ ഗ്രന്ഥശാല ദിനത്തിൽ കെ ടി. സുകുമാരൻമാസ്റ്റർ ഗ്രന്ഥാലയം വട്ടത്താണിയിൽ അക്ഷര ജ്വാല തെളിയിച്ച് ഗ്രന്ഥശാല സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു
താനൂർ: ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളെ സമവർത്തിക പട്ടികയിൽ ഉൾപ്പെടുത്തുവാനുള്ള കേന്ദ്ര ഗവ.നീക്കത്തിനെതിരെ ഗ്രന്ഥശാല ദിനത്തിൽ കെ ടി. സുകുമാരൻമാസ്റ്റർ ഗ്രന്ഥാലയം വട്ടത്താണിയിൽ അക്ഷര ജ്വാല തെളിയിച്ച് ഗ്രന്ഥശാല സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു* . വൈസ് പ്രസിഡന്റ് കെ.വിജയൻ അക്ഷര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രമതി സംരംക്ഷണപ്രതിജ്ഞ ചൊല്ലി കൊടുത്തു.എ.ജ്യോതിബസു ഗ്രന്ഥശാല ചരിത്ര നാൾവഴികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. സഹദേവൻ സംരംക്ഷണ സദസ്സിന്റെ പ്രാധാന്യം വിശദീകരിച്ചു.ടി.ദേവദാസ് ,ടി.കൃഷ്ണരാജു, ടി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് : ബാപ്പു വടക്കയിൽ+91 93491 88855
