കേരളപ്പിറവി -മലയാള ഭാഷാ ദിനാചരണം സംഘടിപ്പിച്ചു

–താനൂർ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കെ എസ് എസ് പി യു താനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ദിനാചരണം താനാളൂർ സാംസ്കാരിക നിലയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി മുഖ്യപ്രഭാഷണം നടത്തി . പി വാമനൻ അധ്യക്ഷനായ യോഗത്തിൽ രാജൻ തയ്യിൽ, കെ പരമേശ്വരൻ, പി ശങ്കരൻ, കെ .ആർ.ശാന്തമ്മ, പി. കെ .രമ , സി മോഹനൻ തുടങ്ങിയവർ സംസാരിച്ചു . സി ശശികുമാർ സ്വാഗതവും വിസി ഗോപാലകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. അവാർഡ് ജേതാവ് കോട്ടക്കൽ മുരളിയെ ചടങ്ങിൽ ആദരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കേരളപ്പിറവി മലയാള ഭാഷാ ദിനത്തിൽ കെ എസ് എസ് പി യു താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ കോട്ടക്കൽ മുരളിയെ താനാളൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എം മല്ലിക ആദരിക്കുന്നു.