സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും എ ഡബ്ല്യുഎച്ച് സ്പെഷ്യൽ സ്കൂൾ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സിഗ്നേച്ചർ ഓഫ് എ ബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും എഡ്ബ്ല്യൂ എച്ച് സ്പെഷ്യൽ സ്കൂൾ കൊടക്കാടും 76-ാമത് സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായിആഘോഷിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മക ശേഷികൾ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മയിലൂടെ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം, പാട്ട്, പോസ്റ്റർ രചന, കളറിംഗ് എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ സിഗ്നേച്ചർ വാട്ട് സാപ് കൂട്ടായ്മ സെക്രട്ടറി അക്ഷയ്, ചെയർമാൻ അപ്പു, എഡബ്ല്യുഎച്ച് സെപെഷ്യൽ സ്കൂൾ, കൊടക്കാട് ഹെഡ്മിസ്ട്രസ് റുബീന ടീച്ചർ, എഡ്യൂക്കേഷണൽ കോഡിനേറ്റർ സത്യ ഭാമ ടീച്ചർ, പ്രേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇