അതിഥി തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

താനൂർ: എസ് വൈ എസ് താനൂർ സോൺ കമ്മിറ്റിയുടെ കീഴിൽ അതിഥി തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.വൈലത്തൂർ കെ പി എം ഹാളിൽ സോൺ ജനറൽ സെക്രട്ടറി ഷാഫി കാളാട് ഉദ്ഘാടനം ചെയ്തു. സോൺ ദഅവാ പ്രസിഡണ്ട് സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി നൂറാനി ചെറുമുക്ക് ക്ലാസ്സെടുത്തു. എ പി ഇസ്മായിൽ താനൂർ, ഇസ്മായിൽ എം പി അത്താണിക്കൽ പ്രസംഗിച്ചു. മുഹ് യിദ്ധീൻ കുട്ടി സഅദി കാളിയേക്കൽ, അഷ്കർ സഖാഫി കാവനാട്ടുചോല, ഷഫീഖ് റഹ്മാൻ അരീക്കാട്, അബ്ദുൽ അസീസ് മീനടത്തൂർ, ഷാഹുൽ ഹമീദ് ഫാളിലി വൈലത്തൂർ സംബന്ധിച്ചു.:എസ് വൈ എസ് താനൂർ സോൺ സംഘടിപ്പിച്ച അതിഥി തൊഴിലാളി ഇഫ്താർ മീറ്റിൽ മുഹമ്മദ് അലി നൂറാനി ക്ലാസ്സെടുക്കുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇