fbpx

കണ്ണ് പരിശോധന-തിമിര നിർണ്ണയ ക്യാമ്പും സ്നേഹ സംഗമവും സംഘടിപ്പിച്ചു

വേങ്ങര: സാമൂഹിക, ക്ഷേമ, ആതുര സേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന അലിവ് ചാരിറ്റി സെല്ലും അന്താരാഷ്‌ട്ര ചാരിറ്റി ഓർഗനൈസേഷൻ ആയ ലയൺസ് ക്ലബ്ബ് വേങ്ങര ചാപ്റ്ററും, ആതുര സേവന രംഗത്ത് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള തിരൂരങ്ങാടി എം കെ എച്ച് മലബാർ ഐ ഹോസ്പിറ്റലും ഹോസ്പിറ്റലും സംയുക്തമായി വേങ്ങര ചേറ്റിപ്പുറമാട് അലിവ് എബിലിറ്റി പാർക്കിൽ നേത്ര സംരക്ഷണ തിമിര നിർണയ ക്യാമ്പും സമ്മാന ദാന ചടങ്ങും സ്നേഹസംഗമവും സംഘടിപ്പിച്ചു.

അലിവ്‌ ചാരിറ്റി സെൽ ട്രഷറർ ടി അബ്ദുൽ ഹഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുൽ റബ്ബ് ഉത്‌ഘാടനം ചെയ്തു.

അബുദാബി കെ.എം.സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ, ഹിദായത്ത് പറപ്പൂർ, സി എച്ച് മഹമൂദ് ഹാജി, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ മുനീർ ബുഖാരി, നൗഷാദ് വടക്കൻ, ഡോ. ലിമ എം കെ എച്ച് മലബാർ ഐ ഹോസ്പിറ്റൽ പി ആർ ഓ തൻസീൻ കെ സി , എന്നിവർ ആശംസകൾ അറിയിച്ചു. അലിവ് ചാരിറ്റി വർക്കിങ് സെക്രട്ടറി പി കെ റഷീദ് സ്വാഗതവും ഡി എ പി എൽ ജില്ലാ പ്രസിഡന്റ് മനാഫ് ചേളാരി നന്ദിയും പറഞ്ഞു. ലോക ഭിന്ന ശേഷി ദിനമായ ഡിസംബർ 3നോട് അനുബന്ധിച്ച് എം കെ എച്ച് ഹോസ്പിറ്റൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.