ഡി.വൈ. എഫ്. ഐ. സെക്കുലർ സ്ട്രീറ്റ് പ്രചരണം.നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്നിയൂർ:ആഗസ്റ്റ് 15ന് നടക്കുന്ന ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റ് പ്രചരണാർത്ഥം വെളിമുക്ക് മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള പത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്മാട് ഇമ്രാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്. ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.ഡി.വൈ.എഫ്.ഐ .മേഖല സെക്രട്ടറി നന്ദു. ടി.പി,യൂണിറ്റ് സെക്രട്ടറി ജിബിൻ. പി,യൂണിറ്റ് പ്രസിഡണ്ട് നിമേഷ്. പി.ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മാത്യു മാസ്റ്റർ,നീലകണ്ഠൻ, കണ്ണൻകുട്ടി.പി, ഹരീഷ്. എം.വി, കൃഷാന്ത്,വേലായുധൻ മാസ്റ്റർ ,സിപിഎം മൂന്നിയൂർ ലോക്കൽ സെക്രട്ടറി ടി.പി.നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
