സംരംഭകത്വ ശില്പശാലസംഘടിപ്പിച്ചു

.താനൂർ : താനാളൂർ ഗ്രാമപഞ്ചായത്ത് ജില്ലാവ്യവസായ കേന്ദ്രവുമായി സഹകരിച്ച് യുവ സംരംഭകർക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് 2023 – 24 സംരംഭക വർഷമായിആചരിക്കുന്നതിന്റെ ഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്.താനാളൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നപരിപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യവസായ സംരംഭകരെ ചടങ്ങിൽ ആദരിച്ചുവ്യവസായ പരിശിലനായ ബൈജു നെടുംങ്കേരി മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷകെ. അമീറ, അംഗങ്ങളായ കെ. ഫാത്തിമ ബീവി, കെ.വി ലൈജു, സെക്രട്ടറി ഒ.കെ.പ്രേംരാജ്,താനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പി.ബിന്ദു, വ്യവസായ കോഡിനേറ്റർ പി.എസ്. അഫ്സൽ എന്നിവർ സംസാരിച്ചു വ്യവസായ. വാണിജ്യ വകുപ്പ് താനാളൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടത്തിയ സംരംഭകത്വ ശില്പശാല പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇