കരുതാം കാത്തു വയ്ക്കാം ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ പുകയൂർ ജിഎൽപി സ്കൂളിലെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഇ.എം.സി ജില്ലാ റിസോഴ്സ് പേഴ്സൺ പി.സാബിർ ക്ലാസിന് നേതൃത്വം നൽകി.ഗാർഹിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈദ്യുത ശോഷണം തടയുന്ന രീതികൾ ക്ലാസിൽ സവിസ്തരം പ്രതിപാദിച്ചു.എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി ജിഷ പരിപാടി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സി.വേലായുധൻ പ്രധാനധ്യാപിക പി ഷീജ,എ.കെ ഷാക്കിർ സി.മോനിഷ , തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പുകയൂർ ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ക്ലാസിൽ റിസോഴ്സ് പേഴ്സൺ പി.സാബിർ ക്ലാസെടുക്കുന്നു.