വയോജന ദിനാചരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

–താനൂർ: കെ എസ് എസ് പി യു താനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വയോജന ദിനാചരണ പരിപാടി താനൂരിൽ നഗരസഭ കൗൺസിലർ ശ്രീമതി ഇ. കുമാരി ഉദ്ഘാടനം ചെയ്തു. :പ്രായമാകുന്ന കേരളം ‘ എന്ന വിഷയത്തിൽ പ്രമുഖ ആരോഗ്യ പ്രവർത്തകനായ ശ്രീ. സായി കിഷോർ മുഖ്യപ്രഭാഷണം നടത്തി . മുതിർന്ന. പൗരന്മാരായ എം ബാലകൃഷ്ണൻ, മൊയ്തീൻ കോയ എന്നിവരെ യോഗത്തിൽ ആദരിച്ചു. സി ശശികുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി വാമനൻ അധ്യക്ഷത വഹിച്ചു. കെ പരമേശ്വരൻ, കെ. രാജഗോപാലൻ, വി പി ചന്ദ്രൻ മാസ്റ്റർ,എം . സൈതലവി മാസ്റ്റർ, കെ. ജി രാധാമണി, കെ. ചോ യി മാസ്റ്റർ, ടി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ കെ .പി ബാലകൃഷ്ണൻ നന്ദിടും പ്രകാശിപ്പിച്ചു.ലോക വയോജന ദിനത്തിൽ കെ.പുരം വി.ആർ നായനാർ സ്മാരക ഗ്രന്ഥശാല പ്രവർത്തകർ വലിയ പറമ്പിൽ കുഞ്ഞിമൊയ്തീൻ എന്ന ബാവയെ പൊന്നാട അണിയിച്ച് ആദരിച്ചു.പരിപാടി താനാളൂർ ഗ്രാമ പഞ്ചായത്തംഗം കട്ടി വീട്ടിൽ ലൈജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ സദാനന്ദൻ വെമ്പല്ലൂർ, വി.പി സാജുദ്ദീൻ,റഹീം പാമ്പന്റെകത്ത്,ഫൈസൽ എന്നിവർ ആശംസകളർപ്പിച്ചു. ഗ്രന്ഥശാല സെകട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും, പി.പി.ബാലകൃഷ്ണൻ മാഷ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇