ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
താനൂർ : സാമൂഹ്യ സേവന രംഗത്ത് താനാളൂർ ജിംജാസ് ക്ലബ്ബ് 34 വർഷങ്ങൾ പിന്നിടുമ്പോൾ പ്രദേശത്തെ നിർധന രോഗികൾക്ക് കൈതാങ്ങായി മാറുകയാണ്. രോഗികളുടെ കുടുംബങ്ങൾക്ക് മരുന്ന്, ഭക്ഷണം, വിദ്യഭ്യാസം എന്നീ സഹായങ്ങൾ നൽകുവാൻധനശേഖരണാർത്ഥം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഫൈസൽ ആശംസകൾ അർപ്പിച്ചു. അസ്ഹറുദ്ദീൻ ആയ പ്പള്ളി, എ .ഫായിസ് , ടി. യൂനുസ്, എൻ. സുലൈം തുടങ്ങിയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ നേതൃത്വംനൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
