ലോക ആത്മഹത്യ ദിനാചാരണ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

*തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗൺസിലിംഗ് സെല്ലും ജീവനി മെന്റൽ വെൽബിയിങ്ങ് പ്രോഗ്രാമും സംയുക്തമായി കോളേജിലെ വിദ്യാർഥികൾക്കായി ലോക ആത്മഹത്യ ദിനാചരണ( സെപ്റ്റംബർ 10)ത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ മനഃശാസ്ത്ര വിദഗ്ധൻ സാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. ജീവനി മെന്റൽ വെൽബി യിങ് പ്രോഗ്രാം കൗൺസിലർ സുഹാന സഫ യു, കോളേജ് കൗൺസിലിങ് സെൽ കോർഡിനേറ്റർ എം സലീന, Dr. റംല കെ സ്റ്റുഡന്റ് കോർഡിനേറ്റേഴ് സ് ആയ ഹസ്ന, റിൻഷ എന്നിവർ സംസാരിച്ചു.

Comments are closed.