ബാലസ൦രക്ഷണ സമിതി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു
ബാല സൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശക്തീകരണ പരിപാടി തിരൂരങ്ങാടി ബ്ളോക്കിൽ നടന്നു. ബ്ളോക്ക് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ഫസൽ പുള്ളാട്ട് ക്ളാസ് എടുത്തു. ചടങ്ങിൽ തേഞ്ഞിപ്പലം പ്രസിഡന്റ് വിജിത്, മൂന്നിയൂർ വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ,മെമ്പർമാരായ പീച്ചു, സ്റ്റാർ മുഹമ്മദ്, ജാബർ, റ൦ല,ഫൌസിയ,സതി, അയ്യപ്പൻ, സുഹറ, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. തിരൂരങ്ങാടി ബ്ളോക്ക് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർമാരായ എ൦ ജയശ്രീ സ്വാഗതവും , ടി ഹഫ്സത്ത് നന്ദിയു൦ പറഞ്ഞു.