fbpx

എയ്ഡ്സ് ബോധവത്കരണ പാവ നാടകം സംഘടിപ്പിച്ചു

തീരൂരങ്ങാടി: പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആരോഗ്യ വകുപ്പും, കേരള ഏയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെ ഏയ്ഡ്സ് ബോധവത്കരണ ക്ലാസ്സും പാവ നാടകവും സംഘടിപ്പിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർമാൻ *ശ്രീ സി. പി.ഇസ്മായിൽ ഉൽഘാടനം നിർവഹിച്ചു. എല്ലാ രോഗങ്ങളെയും തടുക്കുവാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിസമൂഹവും ഭാഗവാക്കാകണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രസ്തുത ചടങ്ങിന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ്* അദ്ധ്യക്ഷത വഹിക്കുകയും ഒരുപാട് മുൻധാരണകളും തെറ്റിധാരണകളും വെച്ച് പുലർത്തുന്ന ഇത്തരം വ്യാധികളെ കുറിച്ച് തീർച്ചയായും ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. *ഹെൽത് സൂപ്പർവൈസർ എ കെ ഹരിദാസ് ,തിരുരങ്ങാടി എച് ഐ ഷിന മാത്യു, മുൻ എൻ എസ് എസ് ഓഫീസർ ഡോ :മുനവർ അസീം എന്നിവർ ആശംസകൾ അറിയിച്ചു* .ഏയ്ഡ്സ് എന്ന രോഗത്തിന്റെ കാരണങ്ങളും, പ്രശ്നങ്ങളും, പരിഹാരങ്ങളും പാവനാടകത്തിലൂടെ സമിതി കുട്ടികളിലേക്ക് കൃത്യമായി എത്തിച്ചു. ചടങ്ങിന് വോളന്റിയർ സെക്രട്ടറിമാരായ പി ടി അര്‍ഷദ് ഷാൻ സ്വാഗതവും, പി പി ഹാനി അബ്ബാസ് നന്ദിയും പ്രകാശിച്ചു.