ഒപ്പം” ക്യാമ്പയിൻ നഗരസഭാ തല ഉദ്ഘാടനവും കുടുംബശ്രീ ഓക്‌സില്ലറി ഗ്രൂപ്പ് സംഗമവും നടത്തി.

0

തിരൂരങ്ങാടി. ഒപ്പം” ക്യാമ്പയിൻ നഗരസഭാ തല ഉദ്ഘാടനവും കുടുംബശ്രീ ഓക്‌സില്ലറി ഗ്രൂപ്പ് സംഗമവും ഇന്ന് ഉച്ചക്ക് 2 മണിക്ക് തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയത്തിൽ നടന്നു.

ഒപ്പം’ ക്യാംപയിൻ നഗരസഭ ചെയർമാൻ കെ പി മുഹമ്മദ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ കുടുംബശ്രീ ഓക്സില്ലറി ഗ്രൂപ്പ് സംഗമവും കപ്പാസിറ്റി ബിൽഡിംഗ് പരിശീലനവും നടത്തി. ചടങ്ങിൽ നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ശ്രീമതി സി പി സുഹറാബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുളമുക്കിൽ, ഇസ്മയിൽ സി പി, വഹീദ ചെമ്പ, സിഡിഎസ് ചെയർപേഴ്സൺ റംല കക്കടവത്ത് , കൗൺസിലർമാർ, സിറ്റി പ്രോജക്ട് ഓഫീസർ HI യുമായ ശ്രീമതി ബീന, , മെമ്പർ സെക്രട്ടറി അനിൽകുമാർ , കമ്മ്യൂണിറ്റി കൗൺസിലർ സിഡിഎസ് കൺവീനർ ആമിന എന്നിവർ സംസാരിച്ചു. ‘ഒപ്പം’ ക്യാംപയിനെക്കുറിച്ച് സിറ്റി പ്രോജക്ട് ഓഫീസർ ശ്രീമതി ബീന വിശദീകരിച്ചു. കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺഉം സിഡിഎസ് വൈസ് ചെയർപേഴ്സനുമായ റഷീദ നേതൃത്വം നൽകി. ‘ഒപ്പം’ ക്യാംപയിൻ്റേ ഭാഗമായി പി എം എ വൈ , ഓക്‌സില്ലറി ഗ്രൂപ്പ്, അതിദരിദ്രർ, അഗതി രഹിത കേരളം, കുടുംബശ്രീ എന്നീ ഗുണഭോക്താക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും സംരംഭം ആരംഭിക്കുന്നതിനും വാർഡ് തലത്തിൽ പ്രത്യേക ഗുണഭോക്ക്തൃ സംഗമം നടത്തി, ആവശ്യക്കാർക്ക് പ്രത്യേക പരിഗണന നൽകി, നഗരസഭ കരുതലോടെ കൂടെയുണ്ടാകുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. കൗൺസിലർമാർ, സിഡിഎസ് മെമ്പർമാർ, ADS ഭാരവാഹികൾ , അയൽക്കൂട്ടം അംഗങ്ങൾ, അക്കൗണ്ടൻ്റ്, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.