ഓർമ്മകളിലെന്നും ഉമ്മൻചാണ്ടി

താനാളൂർ : മീനടത്തൂരിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി യുടെ വിയോഗവാർത്ത വളരെ സങ്കടത്തോടെയാണ് ഉൾക്കൊണ്ടത്,രണ്ടായിരത്തി പതിനാലിൽ കോട്ടയം പുതുപ്പളിയിൽ വെച്ച് നടന്ന ഒരു കൂടിക്കാഴ്‌ച ഇന്നലെ കഴിഞ്ഞ പോലെയാണവരുടെ മനസ്സിൽ. മീനടത്തൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2014 ഫെബ്രുവരി ആദ്യ വാരത്തിൽ കോട്ടയം, കുമരകം എന്നിവിടങ്ങളിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചിരുന്നു. ഒന്നാം ദിവസം കോട്ടയം പി ഡബ്ലിയുടി റസ്റ്റ് ഹൗസിലായിരുന്നു യാത്ര സംഘത്തിന്റെ താമസം ഞായറാഴ്ച ആയതിനാൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിൽ ഉണ്ടാകും എന്ന് കേട്ടപ്പോൾ പ്രവർത്തകർക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹം. പെട്ടന്ന് എല്ലാവരും റെഡിയായി വന്ന ബസ്സിൽ നേരെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് പുറപ്പെട്ടു അവിടെ എത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ റോഡിലും മുറ്റത്തുമായി കൂടിനിൽക്കുന്നു.മുഖ്യമന്ത്രിയെ കാണാൻ കഴിയില്ല എന്ന വിഷമത്തിൽ നിൽക്കുമ്പോൾ ഞങ്ങൾ വന്ന കാര്യം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന്റെ അടുക്കൽ പറഞ്ഞു, പെട്ടന്ന് വീടിന്റെ അകത്തു നിന്നും താനൂരിൽ നിന്നു വന്ന ലീഗുകാർ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു എല്ലാവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞും കൂടെ നിന്ന് ഫോട്ടോ എടുക്കാനും കുറെ സമയം അദ്ദേഹം ചിലവഴിച്ചു. മീനടത്തുരുകാരുടെ ചിരകാല ഭിലാശമായിരുന്ന മീനടത്തൂർ യു പി സ്കൂൾ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിവേദനവും മുഖ്യമന്ത്രിക്ക് നൽകി,തുടർന്ന് അന്നത്തെ താനുരിലെ ജനകീയ എം എൽ എ ആയിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയു ടെ കഠിന ശ്രമഫലമായിട്ടാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് മീനടത്തൂർ യു പി സ്കൂൾ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തത്.അന്ന് പഠനയാത്ര സംഘം ഉമ്മൻചാണ്ടിയുടെ വീട്ടിൽ നിന്നും മടങ്ങി മറ്റു പല സ്ഥലങ്ങൾ സന്ദർശിച്ചു കുമരകം ബോട്ട് യാത്ര നടത്തിയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇന്ന് ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ പ്രവർത്തകരുടെ മനസ്സ് നിറയെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളയിലെ വീട്ടിലെ കൂടിക്കാഴ്ച്ചയുടെ മധുരിക്കുന്ന ഓർമകളായിരുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
:മീനടത്തൂരിലെ മുസ്ലിം ലീഗ് നിവേദകസംഘ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി നിവേദനം നൽകിയപ്പോൾ.