ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തിരൂരങ്ങാടി നഗരസഭ അനുശോചിച്ചു,

തിരുരങ്ങാടി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗം അനുശോചിച്ചു,നഗരസഭയുടെ പിറവി ഉമ്മന്‍ചാണ്ടിയുടെ സംഭാവനയാണ്. ഇത് എക്കാലവും സ്മരിക്കും,യോഗത്തിൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു,സ്ഥിരസമിതി അധ്യക്ഷ രായ ഇഖ്ബാൽ കല്ലുങ്ങൽ, സി പി ഇസ്മായിൽ, സി പി സുഹ്റാബി, ഇ.പി ബാവ സംസാരിച്ചുജനങ്ങള്‍ക്കിടയില്‍ നിസ്വാര്‍ഥ സേവനം അര്‍പ്പിച്ച് കേരളത്തിനു വികസന പാതയൊരുക്കിയ ഉമ്മൻ ചാണ്ടി മാതൃകായോഗ്യനാണ്. പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഒട്ടേറെ ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കി. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ എക്കാലത്തും കേരളം ഓര്‍മിക്കപ്പെടും. മലയാളിയുടെ മനസ്സില്‍ ഏറെ സ്ഥാനം കൈവരിച്ചാണ് അദ്ദേഹം വിട വാങ്ങിയത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇