ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവർ മാപ്പ് പറയണം കേരള മുസ്ലിം ജമാഅത്ത്.
വേങ്ങര . ഉമ്മന്‍ ചാണ്ടിയെ സ്ത്രീകളെ കൊണ്ട് അപമാനിച്ചതിനും കല്ലെറിഞ്ഞ് അക്രമിച്ചതിനും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മാപ്പ് പറയണം എന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു.രാഷ്ട്രീയക്കാര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ വിഷമിക്കാറില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. :വേങ്ങരയിൽ വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന സമ്മേളനത്തിൽ അനുശോചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.കൊച്ചിന്‍ മെട്രൊ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇപ്പോഴും നടക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി.പിണറായി വിജയന്‍ തിരുകേശം ബോഡി വേസ്റ്റ് ആണെന്ന് പറഞ്ഞപ്പോള്‍ പ്രവാചക തിരുകേശത്തെ കുറിച്ച് അങ്ങിനെ പറയാന്‍ താന്‍ അര്‍ഹനല്ലെന്ന് പറഞ്ഞ വക തിരിവിന്റെ വകഭേതമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടി സുന്നി പ്രസ്ഥാനത്തിന് തണല്‍ ഒരുക്കി എന്നും നോളജ് സിറ്റിയുടെ നിയമ തടസ്സങ്ങള്‍ മറി കടക്കാന്‍ ഏറെ സഹായിച്ചു എന്നും അദ്ദേഹം അനുസ്മരിച്ചു. ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, എന്ന് മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറഞാണ് സഖാഫി പ്രസംഗം അവസാനിപ്പിച്ചത്.രാധാകൃഷ്ണന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.വിവിധ കക്ഷി നേതാക്കളായ പി.കെ.അസ്ലു, കെ.പി.അലവിക്കുട്ടി,പി.എ.ചെറീദ് ,തയ്യില്‍ അബ്ദുസമദ് ,പി.പി. സഫീര്‍ ബാബു, സോഷ്യല്‍ അസീസ് ഹാജി എന്നിവര്‍ സംസാരിച്ചു -.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇